ഹൊറര്‍ കോമഡി ചിത്രം സ്ത്രീയുടെ ട്രെയിലര്‍ പുറത്തുവിട്ടു

stree

രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും നായികാനായകന്മാരായെത്തുന്ന ചിത്രം സ്ത്രീയുടെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേതത്തിന്റെ വേഷത്തിലാണ് ശ്രദ്ധ ചിത്രത്തിലെത്തുന്നത്. വര്‍ഷത്തില്‍ നാലു തവണ ആ ഗ്രാമത്തിലേക്ക് പ്രേതം വരുമെന്നും പുരുഷന്മാരെ കൊല്ലുമെന്നുമാണ് വിശ്വാസം. കൂടാതെ ഇരുവരും തമ്മിലുള്ള പ്രണയവും ട്രെയിലറില്‍ കാണാം.

ഹൊറര്‍ കോമഡി ചിത്രമായാണ് സ്ത്രീ ചിത്രീകരിച്ചിരിക്കുന്നത്. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധ്യപ്രദേശിലെ ചന്തേരിയിലാണ് പ്രധാന ലൊക്കേഷന്‍. ഉള്‍പ്രദേശത്തെ ആസ്പദമാക്കിയാണ് കഥയുടെ പോക്ക്. ദിനേശ് വിജയന്റെ മഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.

Top