ഹൊറര്‍ കോമഡി ചിത്രം സ്ത്രീയിലെ കൃതി സനോന്‍ അഭിനയിച്ച ഗാനം കാണാം

രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സ്ത്രീയിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ആവോ കഭി ഹവേലി പേ’ എന്നു തുടങ്ങുന്ന ഗാനത്തില്‍ കൃതി സനോന്‍ ആണ് അഭിനയിക്കുന്നത്. ബാദ്ഷാ, നിഖിത ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഹൊറര്‍ കോമഡി ചിത്രമായാണ് സ്ത്രീ ചിത്രീകരിച്ചിരിക്കുന്നത്. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധ്യപ്രദേശിലെ ചന്തേരിയിലാണ് പ്രധാന ലൊക്കേഷന്‍. ഉള്‍പ്രദേശത്തെ ആസ്പദമാക്കിയാണ് കഥയുടെ പോക്ക്. ദിനേശ് വിജയന്റെ മഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.

Top