സ്ത്രീയിലെ ‘കാമരിയ’ ഗാനത്തിന്റെ വീഡിയോ പുറത്തു വിട്ടു

stree

ഹൊറര്‍ കോമഡി ചിത്രം സ്ത്രീയിലെ കാമരിയ വീഡിയോ ഗാനം പുറത്തുവിട്ടു. ദില്‍ബര്‍ സുന്ദരി നോറ ഫത്തേഹിയാണ് ഗാനത്തില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നത്. സച്ചിന്‍-ജിഗര്‍ കംപോസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് ആസ്ത ഗില്‍, സച്ചിന്‍ സംഗ്വി, ജിഗര്‍ സാരയ്യ, ദിവ്യ കുമാര്‍ എന്നിവരാണ്.

രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറുമാണ് ചിത്രത്തില്‍ നായികാനായകന്മാരായെത്തുന്നത്. പ്രേതത്തിന്റെ വേഷത്തിലാണ് ശ്രദ്ധ ചിത്രത്തിലെത്തുന്നത്. വര്‍ഷത്തില്‍ നാലു തവണ ആ ഗ്രാമത്തിലേക്ക് പ്രേതം വരുമെന്നും പുരുഷന്മാരെ കൊല്ലുമെന്നുമാണ് വിശ്വാസം. പങ്കജ് ത്രിപതി, അപര്‍ശക്തി ഖുറാന, അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധ്യപ്രദേശിലെ ചന്തേരിയിലാണ് പ്രധാന ലൊക്കേഷന്‍. ഉള്‍പ്രദേശത്തെ ആസ്പദമാക്കിയാണ് കഥയുടെ പോക്ക്. ദിനേശ് വിജയന്റെ മഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.

Top