രാജ്കുമാര്‍ റാവു-ശ്രദ്ധ കപൂര്‍ ചിത്രം ‘ സ്ത്രീ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

stree

രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും നായികാനായകന്മാരായെത്തുന്ന സ്ത്രീയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹൊറര്‍ കോമഡി ചിത്രമായാണ് സ്ത്രീ ചിത്രീകരിച്ചിരിക്കുന്നത്. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു കഥയാണെന്നും തന്റെ ചെറുപ്പകാലത്ത് ഈ കഥ കേട്ടിട്ടുണ്ടെന്നും കൗശിക് പറഞ്ഞിരുന്നു. മധ്യപ്രദേശിലെ ചന്തേരിയിലാണ് പ്രധാന ലൊക്കേഷന്‍. ഉള്‍പ്രദേശത്തെ ആസ്പദമാക്കിയാണ് കഥയുടെ പോക്ക്. ദിനേശ് വിജയന്റെ മഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.

Top