stray dog issue-opposition against govt

Ramesh-Chennithala

തിരുവനന്തപുരം: തെരുവുനായശല്യം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍.

നായശല്യം പരിഹരിക്കാന്‍ തടസങ്ങളുണ്ടെന്നും, മൂന്നുമാസം കൊണ്ട് തെരുവുനായ ശല്യം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ പ്രതിപക്ഷ അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞു.

ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിന് സുപ്രീംകോടതി വിധി തടസമാണെന്നും സമയബന്ധിതമായി മാത്രം പരിഹാരമെന്നും കാണാന്‍ സാധിക്കുവെന്നും കെ. ടി. ജലീല്‍ വിശദമാക്കി.

8274 നായ്ക്കളെ ഇതുവരെ വന്ധ്യംകരിച്ചതായും കെ ടി ജലീല്‍ പറഞ്ഞു.

Top