street-dog-attack-in-thrissur

STREET DOG

തൃശൂര്‍: മാളയ്ക്ക് സമീപം തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരുക്കേറ്റു.

പൊയ്യ പഞ്ചായത്തിലെ അഴിഞ്ഞിത്തറ, കൃഷ്ണന്‍കോട്ട എന്നീ സ്ഥലങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെയാണ് നായ പിന്തുടര്‍ന്നെത്തി ആക്രമിച്ചത്.

ആക്രമണത്തിനിരയായ അഞ്ച് വയസുകാരന്‍ ആയുസ്സിന്റെ മുഖം നായ കടിച്ചെടുത്ത നിലയിലാണ്. കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top