തെരുവുനായയുടെ ആക്രമണം; വിദ്യാര്‍ത്ഥിക്ക് കടിയേറ്റു

കണ്ണൂര്‍: സ്‌കൂളിനുള്ളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്ക്. കണ്ണൂര്‍ ചിറ്റാരിപറമ്പ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. സ്‌കൂള്‍ വരാന്തയില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്‌കൂളിലേക്ക് കയറുന്നതിനിടെ വിദ്യാര്‍ത്ഥിയ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

 

Top