തെരുവ് നായ ആക്രമണം; മലപ്പുറത്ത് അഞ്ച് പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: തെരുവ് നായ ആക്രമണത്തില്‍ മലപ്പുറത്ത് വിവിധയിടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ടുവയസ്സും നാലുവയസ്സുമുള്ള കുഞ്ഞുങ്ങളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

പൊന്നാനിയിലാണ് രണ്ടു വയസ്സായ കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. മറ്റ് മൂന്നുപേര്‍ക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി.മഞ്ചേരിയിലാണ് നഴ്‌സറി വിദ്യാര്‍ത്ഥിയായ കുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top