അഫ്‌ഗാനിൽ അമേരിക്കക്കൊപ്പം നിന്നത് സാമ്പത്തിക നേട്ടത്തിനായിരുന്നെന്ന് ഇമ്രാൻ ഖാൻ

ഇസ്‍ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ ഭീകരതയ്ക്കെതിരായ 20 വർഷം നീണ്ട യുദ്ധത്തിൽ യുഎസിനൊപ്പം നിൽക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം പണത്തിനു വേണ്ടിയായിരുന്നുവെന്നും പൊതുതാൽപര്യം പരിഗണിച്ചല്ലായിരുന്നുവെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമർശനം.

പാക്കിസ്ഥാൻ സ്വയം കുത്തിമുറിവേല‍്‍പിക്കുകയായിരുന്നു. ആ മുറിവ് വലിയ വ്രണമായി രാജ്യത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു – വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇമ്രാൻ പറഞ്ഞു.

Top