തിരുവനന്തപുരം തിരുവല്ലത്ത് കെഎസ്ആര്‍ടിസി ബസിനെതിരെ കല്ലേറ്

ksrtc

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് കെഎസ്ആര്‍ടിസി ബസിനെതിരെ കല്ലേറ്. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്നും പുറപ്പെട്ട ബസിനു നേരെയാണ് കല്ലേറുണ്ടായത്. ബുള്ളറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ ബസിന്റെ മുന്നിലും പിറകിലുമുള്ള ചില്ലുകള്‍
കല്ലെറിഞ്ഞു തകര്‍ക്കുകയാണ് ചെയ്തത്.

യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലന്നാണ് വിവരം. സംഭവത്തേത്തുടര്‍ന്ന് ബസ് സര്‍വീസ് നിര്‍ത്തിവച്ചു. യാത്രക്കാരെ പിന്നീട് മറ്റ് ബസുകളില്‍ കയറ്റിവിട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top