കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ കല്ലേറ്

stone pelting

മലപ്പുറം : കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ കല്ലേറ്. മഞ്ചേരിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന്‍ വല്ലാഞ്ചിറയുടെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്.

ആക്രമണത്തില്‍ ജനല്‍ ചില്ലുകളും കാറിന്റെ ചില്ലുകളും തകര്‍ന്നു. സംഭവത്തിന് ശേഷം ബൈക്കിലെത്തിയ അക്രമിസംഘം രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top