ട്രെയിനുകൾക്കു നേരെ വീണ്ടും കല്ലേറ്; ഇത്തവണ വന്ദേഭാരതിനും രാജധാനിക്കും നേരെ

മലപ്പുറം/ കാസർകോട് : സംസ്ഥാനത്ത് ട്രെയിനുകൾക്കു നേരെ വീണ്ടും കല്ലേറ്. വന്ദേഭാരതിനും രാജധാനി എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. രണ്ടു ട്രെയിനുകളിലെയും യാത്രക്കാർക്കു പരുക്കില്ല.

മലപ്പുറത്ത് താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ച് വൈകിട്ട് 4.50നാണ് വന്ദേഭാരതിനു നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ല് പൊട്ടി. വന്ദേഭാരതിനു നേരെ ഇത് രണ്ടാം തവണയാണ് താനൂർ ഭാഗത്തുവച്ച് ആക്രമണം ഉണ്ടാകുന്നത്.

കാസർകോട് കാഞ്ഞങ്ങാട് വച്ച് വൈകിട്ട് 3.45നാണ് തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്സ്പ്രസിനു നേരെ കല്ലേറുണ്ടായത്. രാജധാനിക്കു നേരെ കല്ലേറുണ്ടായ വിവരം യാത്രക്കാരനാണ് അറിയിച്ചത്. തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ട്രെയിൻ കണ്ണൂരെത്തിയശേഷം വിശദ പരിശോധന നടത്തുമെന്ന് ആർപിഎഫ് അറിയിച്ചു.

Top