കത്വവയില്‍ ബിജെപി മന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറ്

sham lal2

കത്വവ: കത്വവ പീഡനക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ടതിനു പിന്നാലെ ബിജെപി മന്ത്രി ശ്യാംലാല്‍ ചൗധരിയുടെ കാര്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. കത്വവയിലെ ഹീരാനഗര്‍ മേഖലയില്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജനം മന്ത്രിയുടെ കാര്‍ തടഞ്ഞത്. പിന്നാലെ വാഹനത്തിനു നേരെ കല്ലേറുണ്ടായി.

ഒരു ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു മന്ത്രി. ഇതിനിടെ പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിഷേധക്കാര്‍ മന്ത്രിയുടെ വാഹനം തടയുകയും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. മന്ത്രിയുടെ വാഹനത്തിനു നേരെ കല്ലെറിയുകയും ചെയ്തു. എന്നാല്‍ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നു.

കത്വവയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇതുവരെ കൗമാരക്കാരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ജനുവരി 10നാണ് ജമ്മുകാശ്മീരിലെ കത്വവ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കാണാതാവുന്നത്.

Top