യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യത: കടലില്‍ പോകരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യു.എ.ഇ : യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ദമാകുമെന്നതിനാല്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

ആറ് മുതല്‍ പത്ത് അടി വരെ ഉയരത്തില്‍ തീരത്ത് തിരമാലകള്‍ ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെ ഉച്ചവരെ ജാഗ്രത തുടരണം എന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും തലസ്ഥാനമായ റിയാദിലും അടുത്ത രണ്ടു ദിവസങ്ങളിലും മഴയുണ്ടാകും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സീസണില്‍ രാജ്യത്ത് ശക്തമായ മഴയാണ് ലഭിച്ചിരുന്നത്.

Top