ആരാധകനെ അധിക്ഷേപിച്ചു; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സ് മാപ്പ് പറഞ്ഞു

ജൊഹന്നാസ്ബര്‍ഗ്: കാണികളില്‍ ഒരാളെ അധിക്ഷേപിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സ് മാപ്പ് പറഞ്ഞു. ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് ടെസ്റ്റിനിടെയായിരുന്നു താരം ഒരാളെ അധിക്ഷേപിച്ചത്.

സ്റ്റോക്സ് മത്സരത്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായിരുന്നു. പുറത്തായശേഷം പവലിയനിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആ സമയം കാണികളില്‍ ഒരാള്‍ സ്റ്റോക്സിനോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നു. സ്റ്റോക്സ് ഇതിനെതിരെ കടുത്ത രീതിയില്‍ തന്നെ പ്രതികരിക്കുകയും ചെയ്തു.

എന്നാല്‍ സംഭവം ക്യാമറയില്‍ പകര്‍ത്തിയപ്പോഴാണ് കാര്യങ്ങള്‍ വിവാദമായത്. ഇതിനെതിരെ താരത്തെ വിമര്‍ശിച്ച് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ശേഷം സ്റ്റോക്സ് സോഷ്യല്‍ മീഡിയയിലൂടെ തന്നെ മാപ്പ് അപേക്ഷ നടത്തുകയാണ് ചെയ്തത്.

ആദ്യം അപമര്യാദയായി പെരുമാറിയത് ആരാധകിനായിരുന്നുവെന്നും സ്റ്റോക്സ് പറഞ്ഞു. മാപ്പ് പറഞ്ഞെങ്കിലും താരത്തിനെതിരെ ഐസിസി നടപടി സ്വീകരിച്ചേക്കും.

Top