ഓഹരി വിപണി കനത്ത നഷ്ടത്തില്‍; സെന്‍സെക്സ് 788 പോയന്റ് താഴ്ന്ന് ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 788 പോയന്റ് നഷ്ടത്തില്‍ 40,676.63ലും നിഫ്റ്റി 234 പോയന്റ് താഴ്ന്ന് 11,993.05ലുമാണ് ക്ലോസ് ചെയ്തത്.

പശ്ചിമേഷ്യയിലെ അസ്വസ്ഥത ഓഹരി സൂചികകളെ കനത്ത നഷ്ടത്തിലാണ് പ്രതിഫലിച്ചത്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു അവസാനിച്ചത്.

ലോഹം, ധനകാര്യം, റിയാല്‍റ്റി,ബാങ്ക് എന്നിങ്ങനെ നഷ്ടത്തിലായി. ടൈറ്റാന്‍, പവര്‍ഗ്രിഡ്, വിപ്രോ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ടിസിഎസ്, എന്‍ടിപിസി, കൊട്ടക് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഐടിസി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top