ഓഹരി വിപണി 214.22 പോയന്റ് നഷ്ടത്തില്‍ അവസാനിച്ചു

മുംബൈ: കൊറോണ ഭീതി ഓഹരി വിപണിയെയും ബാധിച്ചു. ഓഹരി വിപണി 214.22 പോയന്റ് നഷ്ടത്തില്‍ 38,409.48ലും നിഫ്റ്റി 52.30 പോയന്റ് താഴ്ന്ന് 11,251 ലുമാണ് ഇന്ന് അവസാനിച്ചത്.

ബിഎസ്ഇയിലെ 694 ഓഹരികള്‍ നേട്ടത്തിലാണ് ഉള്ളത്. 1673 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അതേസമയം 129 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് അവസാനിച്ചത്. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, ഗെയില്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ, ഐടി, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങള്‍ ഒഴികെയുള്ള ഓഹരികളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.6ശതമാനം നഷ്ടത്തിലാവുകയും ചെയ്തു.

Top