സെന്‍സെക്സ് 80 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 80 പോയന്റ് താഴ്ന്ന് 41,600ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 12256ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാപാരം ആരംഭിച്ചയുടനെയുണ്ടായ വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 298 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല.

ബിപിസിഎല്‍, ടൈറ്റന്‍ കമ്പനി, വേദാന്ത, യുപിഎല്‍, ഐഒസി, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

റിലയന്‍സ്, ഗെയില്‍, നെസ് ലെ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

Top