കനത്ത നഷ്ടം; ഓഹരിവിപണി ഇടിഞ്ഞ് 3100 പോയന്റിലെത്തി

ഹരിവിപണി ഇടിഞ്ഞ് 3100 പോയന്റിലെത്തി. നിഫ്റ്റിയാകട്ടെ 1000 പോയന്റായി കുറഞ്ഞു. ഇത് രാജ്യത്തെ നിക്ഷേപകര്‍ക്ക് ഒരു വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒരുദിവസം കൊണ്ട് നഷ്ടമായത് 11 ലക്ഷം കോടിയിലേറെ രൂപയാണ്.

എല്ലാ സെക്ടറല്‍ സൂചികകളും 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണുള്ളത്. അടുത്തകാലത്ത് ഇതാദ്യമായാണ് ഓഹരി ഒരുദിവസം 3,100 പോയന്റ് ഇത്ര താഴുന്നത്. 100 ലേറെ രാജ്യങ്ങളിലേയ്ക്ക് കൊറോണ പടര്‍ന്നത് ആഗോള തലത്തില്‍ വിപണികളെ ബാധിച്ചിരിക്കുകയാണ്.

2017 ജൂലായ്ക്ക് ശേഷം നിഫ്റ്റി സപ്പോര്‍ട്ട് നിലവാരമായ 10,000 ല്‍ നിന്ന് വഴുതി 9,600ലേയ്ക്കെത്തുന്നത് ആദ്യമായാണ്. യുഎസ് സൂചികകള്‍ ആറുശതമാനം താഴ്ന്നാണ് കഴിഞ്ഞ ദിവസം ഓഹരി അവസാനിപ്പിച്ചത്.

Top