ഓഹരി വിപണി നഷ്ടത്തോടെ തുടക്കം; സെന്‍സെക്സ് 116 പോയന്റ് താഴ്ന്ന് 41510ല്‍

മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 116 പോയന്റ് താഴ്ന്ന് 41510ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 12239ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 733 ഓഹരികള്‍ നഷ്ടത്തിലുമാണ്. അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് ഓഹരി വിപണിയെ ബാധിച്ചത്.

എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. സീ എന്റര്‍ടെയന്‍മെന്റ്, ബിപിസിഎല്‍, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

എണ്ണക്കമ്പനിയായ ഒഎന്‍ജിസിയുടെ ഓഹരിവില നാലുശതമാനത്തോളം ഉയര്‍ന്നു. ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലാണ്.

Top