ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്സ് 246.68 പോയിന്റ്

മുംബൈ:ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 246.68 പോയിന്റ് ഉയര്‍ന്ന് 38127.08ലും നിഫ്റ്റി 70.5 പോയിന്റ് നേട്ടത്തില്‍ 11305ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1083 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1353 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, ബ്രിട്ടാനിയ,സിപ്ല, വേദാന്ത, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍,തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.

റിലയന്‍സ്, എന്‍ടിപിസി, ഗെയില്‍, എംആന്റ്എം, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, യെസ് ബാങ്ക്, ഐഒസി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top