സെന്‍സെക്സ് 156 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 156 പോയന്റ് നേട്ടത്തില്‍ 40977ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 12086ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 426 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 154 ഓഹരികള്‍ നഷ്ടത്തിലുമാണ്. 32 ഓഹരികള്‍ക്ക് മാറ്റമില്ല.എച്ച്ഡിഎഫ്സി, എംആന്റ്എംയുപിഎല്‍, ഐഷര്‍ ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്,യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍,
തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

എസ്ബിഐ, റിലയന്‍സ്, സിപ്ല, എല്‍ആന്റ്ടി, ബിപിസിഎല്‍, ഒഎന്‍ജിസി, ഐടിസി,ഐസിഐസിഐ ബാങ്ക്,ഭാരതി എയര്‍ടെല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനം ഉയര്‍ന്നു.

Top