സെന്‍സെക്‌സ് 150 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സ് 150 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റിയാകട്ടെ 37 പോയന്റ് നേട്ടത്തില്‍ 12,093ലുമെത്തി. ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 10 ശതമാനത്തോളം ഉയര്‍ന്നു. വോഡഫോണ്‍ ഐഡിയയുടെ ഓഹരി വിലയാകട്ടെ 15 ശതമാനത്തോളമാണ് കുതിച്ചത്.

അള്‍ട്രടെക് സിമെന്റ്, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് , വേദാന്ത, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ,
റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്,ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, സിപ്ല, കോള്‍ ഇന്ത്യ, മാരുതി സുസുകി , ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ചൈനീസ് വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടായതിനെതുടര്‍ന്ന് മറ്റ് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്.

Top