സെന്‍സെക്സ് 100 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.സെന്‍സെക്സ് 100 പോയിന്റ് താഴ്ന്ന് 40,567ലും നിഫ്റ്റി 11,950 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് ഓഹരികളില്‍ യെസ് ബാങ്കാണ് കനത്ത നഷ്ടത്തില്‍. ബാങ്കിന്റെ ഓഹരി നാലുശതമാനത്തോളം താഴ്ന്നു.

ഹിന്‍ഡാല്‍കോ, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി , എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര,കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്

ടിസിഎസ്, ഇന്‍ഫോസിസ്, ബിപിസിഎല്‍, ടെക് മഹീന്ദ്ര ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top