കര്‍ണാടകയില്‍ ബിജെപി അധികാരമേറിയിട്ടും ഓഹരിവിപണിയില്‍ ഇടിവ് തുടരുന്നു

stock-exchange

മുംബൈ: കര്‍ണാടകയില്‍ ബിജെപി അധികാരമേറിയിട്ടും ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. 122 പോയിന്റ് വരെ ഉയര്‍ന്ന ബിഎസ്ഇ സെന്‍സെക്‌സ് 22 പോയിന്റ് ഇടിഞ്ഞ് 35,369 ലാണ് വ്യാപാരം നടക്കുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി എട്ടു പോയിന്റ് താഴ്ന്ന് 10,732 ലുമാണു വ്യാപാരം പുരോഗമിക്കുന്നത്. കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങി ബിജെപി അധികാരത്തിലെത്തിയതു വിപണിയ്ക്കു വ്യാപാര ആരംഭത്തില്‍ നേട്ടമായി.

ബിഎസ്ഇയില്‍ ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഉള്‍പ്പെടെയുള്ള പ്രമുഖ സെക്ടറുകളെല്ലാം നഷ്ടത്തിലാണു വ്യാപാരം തുടരുന്നത്. എന്‍എസ്ഇയില്‍ മെറ്റല്‍, എനര്‍ജി, ഫിനാന്‍സ്, ഫാര്‍മ തുടങ്ങിയ സെക്ടറുകളും നഷ്ടത്തിലാണ്.

ടാറ്റാ സ്റ്റീല്‍, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, സിപ്ല, ബിപിസിഎല്‍, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. കോള്‍ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, എസ്ബിഐ, വിപ്രോ, ടൈറ്റന്‍ കമ്പനി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

Top