കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനായില്ല; ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു

sensex

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനാവാതെ ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഓഹരി വിപണി 284.84 പോയന്റ് താഴ്ന്ന് 40913.82ലും നിഫ്റ്റി 93.70 പോയന്റ് നഷ്ടത്തില്‍ 12035.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. 1591 ഓഹരികളാണ് നഷ്ടത്തിലായിരുന്നുന്നത്. 159 ഓഹരികള്‍ മാറ്റമില്ലാതെയാണ് അവസാനിച്ചത്.

യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഫാര്‍മ, ലോഹം, ബാങ്ക്, ഊര്‍ജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി.

Top