ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ സെന്‍സെക്‌സ് 60 പോയന്റ് നേട്ടത്തില്‍ 52,940 നിലവാരത്തിലെത്തി. നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 15,845ലുമാണ് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടൈറ്റാന്‍, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്‍പിടിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഐസിഐസിഐ ബാങ്ക്, ഐടിസി, റിലയന്‍സ്, ഹന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ സമ്മിശ്ര പ്രതികരണമാണ്. റിയാല്‍റ്റി സൂചിക 0.55ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.23ശതമാനവും 0.47ശതമാനവും നേട്ടത്തിലാണ്.

 

Top