ഓഹരി വിപണിയിൽ നേട്ടമില്ലാതെ തുടക്കം

മുംബൈ: നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകള്‍ താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 89 പോയന്റ് താഴ്ന്ന് 59,995ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തില്‍ 17,845ലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നതും ഏഷ്യന്‍ വിപണികളിലെ ചഞ്ചാട്ടവുമാണ് സൂചികളെ ബാധിച്ചത്. കഴിഞ്ഞ ദിസങ്ങളിലെ റെക്കോഡ് നേട്ടത്തില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുപ്പ് തുടരുന്നതിനാല്‍ സൂചികകള്‍ സമ്മര്‍ദത്തിലാണ്.

ഐടി സൂചിക ഒരു ശതമാനവും റിയാല്‍റ്റി രണ്ടുശതമാനവും നഷ്ടം നേരിട്ടു. പൊതുമേഖല ബാങ്ക്, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ആക്‌സിസ്ബാങ്ക്, പവര്‍ഗ്രിഡ്, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

മാരുതി, കൊട്ടക്ബാങ്ക്, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സിബാങ്ക്, ഏഷ്യന്‍പെയിന്റ്, ടിസിഎസ്, എച്ചസിഎല്‍ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.22 ശതമാനം നഷ്ടത്തിലും സ്‌മോള്‍ക്യാപ് 0.09 ശതമാനം നേട്ടത്തിലുമാണ്.

 

Top