ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,700ന് മുകളിലെത്തി. കോവിഡുമായ ബന്ധപ്പെട്ട വിവരങ്ങള്‍, കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങള്‍, ഓഹരികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എന്നിവയാകും ഇന്ന് വിപണിയില്‍ പ്രതിഫലിക്കുന്നത്. സെന്‍സെക്സ് 85 പോയന്റ് നേട്ടത്തില്‍ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 15,708ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐടിസി, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, എസ്ബിഐ, മഹീന്ദ്ര ആന്‍് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, ടൈറ്റാന്‍, ബജാജ് ഓട്ടോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ്, ജൂബിലന്റ് ഇന്‍ഗ്രേവിയ, എംആര്‍എഫ് എന്നിവ ഉള്‍പ്പടെ 31 കമ്പനികളാണ് തിങ്കളാഴ്ച പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.

 

Top