ഓഹരി വിപണി സെന്‍സെക്‌സ് 34 പോയിന്റ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു

sensex

മുംബൈ: ഓഹരി സൂചികകളിൽ സെന്‍സെക്‌സ് 34 പോയിന്റ് നേട്ടത്തില്‍ തുടക്കം.

സെന്‍സെക്‌സ് 34 പോയിന്റ് നേട്ടത്തില്‍ 34,045ലും നിഫ്റ്റി 4 പോയിന്റുയര്‍ന്ന്‌ 10,526ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 907 ഓഹരികള്‍ നേട്ടത്തിലും 334 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

സണ്‍ ഫാര്‍മ, സിപ്ല, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എസ്ബിഐ, ലുപിന്‍, മാരുതി സുസുകി, റിലയന്‍സ്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, വിപ്രോ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top