ഓഹരി സൂചികയില്‍ നേട്ടം ; സെന്‍സെക്‌സ് 84 പോയന്റ് ഉയര്‍ന്നു

sensex

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 84 പോയന്റ് നേട്ടത്തില്‍ 32659ലും നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 10125 ലുമെത്തി.

ബിഎസ്ഇയിലെ 522 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 225 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍ എന്നിവ നേട്ടത്തിലും ഒഎന്‍ജിസി, കൊട്ടക് മഹിന്ദ്ര ബാങ്ക്, അംബുജ സിമെന്റ്, എസിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top