ഓഹരിവിപണി 622 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരിവിപണി 622.44 പോയന്റ് ഉയര്‍ന്ന് 30,818.61ലും നിഫ്റ്റി 187.45 പോയന്റ് നേട്ടത്തില്‍ 9066.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫാര്‍മ, ഓട്ടോ, ബാങ്കിങ് ഓഹരികളാണ് നിഫ്റ്റി ഉയരുന്നതിന് കാരണമായത്. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1277 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1004 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എന്നാല്‍ 169 ഓഹരികള്‍ക്ക് മാറ്റമില്ല.

ശ്രീ സിമെന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, എംആന്റ്എം, ബിപിസിഎല്‍, ഗെയില്‍, യുപിഎല്‍, ഗ്രാസിം, എല്‍ആന്റ്ടി, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. മാത്രമല്ലഫാര്‍മ നാലുശതമാനം ഉയര്‍ന്നു. വാഹനം, ഊര്‍ജം, ബാങ്ക് സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെയും ഉയര്‍ന്നു.

അതേസമയം, ഭാരതി ഇന്‍ഫ്രടെല്‍, ഇന്‍ഡസിന്റ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Top