ലോക് ഡൗണിലും വിപണിയെ കൈവിടാതെ നിക്ഷേപകര്‍; നേട്ടത്തില്‍ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 522 പോയന്റ് ഉയര്‍ന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തില്‍ 7952ലുമാണ് വ്യാപാരം നടക്കുന്നത്.

കോവിഡ് ബാധ കൂടുതല്‍ വ്യാപകമാകാതിരിക്കാന്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഈ സാഹചര്യത്തിലും വിപണിയെ നിക്ഷേപകര്‍ കൈവിട്ടില്ല എന്നതാണ് ആശ്വാസം.

നിഫ്റ്റി ഐടി സൂചിക 1.66 ശതമാനവും ബാങ്ക് സൂചിക 0.35ശതമാനവും സ്മോള്‍ക്യാപ് മിഡക്യാപ് എന്നിവ യഥാക്രമം 045ഉം 0.65ഉം ശതമാനവും നേട്ടത്തിലാണ്.

ഓഹരി വില എട്ടുശതമാനം ഉയര്‍ന്ന് റിലയന്‍സാണ് മികച്ച നേട്ടത്തില്‍. ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ,തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണികളിലും ഉണര്‍വ് പ്രകടമാണ്. നിക്കി, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയ സൂചികകള്‍ മികച്ച നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, അള്‍ട്രടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

യുഎസ് സൂചികയായ നാസ്ഡാക് 8.12ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top