stock market; sensex gain

മുംബൈ: നഷ്ടത്തോടെ ആരംഭിച്ച ഓഹരി സൂചികകള്‍ താമസിയാതെ നേട്ടത്തിലെത്തി. സെന്‍സെക്‌സ് 90 പോയന്റ് നേട്ടത്തില്‍ 27125ലും നിഫ്റ്റി 35 പോയന്റ് ഉയര്‍ന്ന് 8385ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1160 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 508 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, വിപ്രോ, ഭാരതി എയര്‍ടെല്‍, അദാനി പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top