സെന്‍സെക്‌സ് 215.02 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 215.02 പോയിന്റ് നേട്ടത്തില്‍ 40684.80ലുമാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റിയാകട്ടെ 12016.10 നിലവാരത്തിലുമെത്തി.

ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1136 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹിന്‍ഡാല്‍കോ, ഐടിസി, റിലയന്‍സ്, വേദാന്ത,വിപ്രോ, ടൈറ്റാന്‍ കമ്പനി,ഭാരതി ഇന്‍ഫ്രടെല്‍, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര,ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലായിരുന്നു.

സിപ്ല, ഒഎന്‍ജിസി, യുപിഎല്‍, ഗെയില്‍, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top