സെന്‍സെക്സ് 490 പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.സെന്‍സെക്സ് 490 പോയന്റ് നഷ്ടത്തില്‍ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 8454ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി സൂചികകള്‍ രണ്ടുശതമാനവും വാഹന സൂചിക 1.50ശതമാനവും ലോഹം 1.38 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ് 1.55 ശതമാനവും നഷ്ടത്തിലാണ്.

എസ്ബിഐ, ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര,ഹിന്‍ഡാല്‍കോ, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഏഷ്യന്‍ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.നിക്കി 1.58 ശതമാനവും ഹാങ്സെങ് ഒരുശതമാനവും തയ് വാന്‍ സൂചിക എട്ടുശതമാനവും കോസ്പി അഞ്ചുശതമാനവും നഷ്ടത്തിലാണ്.

സീ എന്റര്‍ടെയന്‍മെന്റ്, ഇന്റസിന്‍ഡ് ബാങ്ക്, സിപ്ല, ഗെയില്‍, നെസ് ലെ ,ബ്രിട്ടാനിയ,തുടങ്ങിയ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്.

Top