ഓഹരിവിപണി ഇന്ന് 433 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: സാമ്പത്തിക പാക്കേജ് ഓഹരി സൂചികകള്‍ക്ക് നേട്ടമാക്കാനായില്ല. അതിനാല്‍ ആഗോള വിപണികളില്‍ ഇന്ന് നഷ്ടമാണ് പ്രതിഫലിച്ചത്. കോവിഡ് വ്യാപനം തുടരുന്നത് കൂടുതല്‍ സാമ്പത്തിക തളര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ മുന്നറിയിപ്പും വിപണിയെ ബാധിച്ചു.

ഓഹരിവിപണി ഇന്ന് 433 പോയന്റ് നഷ്ടത്തില്‍ 31575ലും നിഫ്റ്റി 116 പോയന്റ് താഴ്ന്ന് 9267ലുമാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, നെസ് ലെ, അള്‍ട്രടെക്ക് സിമെന്റ്, വേദാന്ത, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഗ്രാസിം, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുളളത്.

അതേസമയം, ഇന്‍ഫോസിസ്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, വിപ്രോ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മാത്രമല്ല നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി എന്നിവ ഉള്‍പ്പടെയുള്ള സൂചികകള്‍ നഷ്ടത്തിലാണ്.

Top