stock market; sensex down

sensex

മുംബൈ: ഓഹരി സൂചികകള്‍ ഇന്നും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു.

സെന്‍സെക്‌സ് 101 പോയന്റ് നഷ്ടത്തില്‍ 27735ലും നിഫ്റ്റി 38 പോയന്റ് താഴ്ന്ന് 8576ലുമെത്തി.

ബിഎസ്ഇയിലെ 904 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 982 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ ഗ്രൂപ്പ് ഓഹരികളായ ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ 2 മുതല്‍ 3.5 ശതമാനംവരെ നഷ്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, വേദാന്ത, സിപ്ല തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Top