കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്സ് 8.36 പോയന്റ് നേട്ടത്തില്‍ 40802.17ലും നിഫ്റ്റി 7.80 പോയന്റ് താഴ്ന്ന് 12048.20ലും ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു.ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1481 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികള്‍ക്ക് മാറ്റമില്ല.

ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐടി, വാഹനം, എഫ്എംസിജി, ഫാര്‍മ, ബാങ്ക് ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ,കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഗെയില്‍,ഭാരതി എയര്‍ടെല്‍, ഗ്രാസിം, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, മാരുതി സുസുകിഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്,ഒഎന്‍ജിസി,ടിസിഎസ്, ടാറ്റ സ്റ്റീല്‍,യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top