stock market raising

മുംബൈ: യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെതുടര്‍ന്ന് നഷ്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകള്‍ നേട്ടത്തിലായി.

സെന്‍സെക്‌സ് 63 പോയന്റ് നേട്ടത്തില്‍ 26666ലും നിഫ്റ്റി 20 പോയന്റ് ഉയര്‍ന്ന് 8203ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1136 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 539 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഡോളര്‍ കരുത്താര്‍ജിച്ചത് ഐടി ഓഹരികള്‍ക്ക് ഉണര്‍വേകി.

ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, അദാനി പവര്‍, എസ്ബിഐ, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഐടിസി, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top