ഓഹരി വിപണിയില്‍ മുന്നേറ്റം ; സെന്‍സെക്സ് 40,000 പോയിന്റിനു മുകളില്‍

മുംബൈ: ബജറ്റിനു മുന്നോടിയായി ഇന്ത്യന്‍ ഓഹരിവിപണിയില്‍ മികച്ച മുന്നേറ്റം. സെന്‍സെക്സ് 40,000 പോയിന്റിനു മുകളിലെത്തി. നിഫ്റ്റി 12,000 പോയിന്റിന് അടുത്താണു വ്യാപാരം ആരംഭിച്ചത്. ജൂണ്‍ 11-നു ശേഷം സെന്‍സെക്സ് 40,000 കടക്കുന്നത് ആദ്യമായാണ്.

സെന്‍സെക്‌സ് 104 പോയിന്റ് ഉയര്‍ന്ന് 40,013ലും നിഫ്റ്റി 28 പോയിന്റ് നേട്ടത്തില്‍ 11975ലുമാണ് വ്യാപാരം ആരംഭിച്ചത്.

എല്‍റ്റി, പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഇന്‍ഡസന്‍ഡ് ബാങ്ക്, കൊടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്,മാരുതി, ബജാജ് ഓട്ടോ, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

വേദാന്ത, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോപ്, യെസ് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top