ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടത്തില്‍ വ്യാപാരം ; നിഫ്റ്റി 10,000 പോയിന്റ് കടന്നു

മുംബൈ: ഓഹരി സൂചികകളില്‍ ഇന്ന് വ്യാപാരം തുടങ്ങിയത് റെക്കോഡ് നേട്ടത്തില്‍.

21 വര്‍ഷത്തിനിടെ ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 10,000 പോയിന്റ് കടന്നു. 101 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 32,347 പോയിന്റിലെത്തുകയും 31 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 9998 ലും എത്തി.

പ്രീ ഓപ്പണിങ് സെഷനിലാണു നിഫ്റ്റിയുടെ ഈ നേട്ടം.

ബിഎസ്ഇയിലെ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമെത്തി നില്‍ക്കുകയാണ്.

ഹീറോ മോട്ടോകോര്‍പ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തിലും ലുപിന്‍, സിപ്‌ല, ഒഎന്‍ജിസി, വിപ്‌റോ, എച്ച്‌സിഎല്‍ ടെക് എന്നിവ നഷ്ടത്തിലുമാണ്.

Top