ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം ; സെന്‍സെക്‌സില്‍ 247 പോയിന്റ് താഴ്ന്നു

മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 247 പോയിന്റ് നഷ്ടത്തില്‍ 33,799ലും നിഫ്റ്റി 89 പോയിന്റ് താഴ്ന്ന് 10,369ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് രാജ്യത്തെ വിപണികളെയും ബാധിച്ചത്.

ടിസിഎസ്, അദാനി പോര്‍ട്‌സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, വേദാന്ത, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top