ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം ; സെന്‍സെക്‌സ് 236 പോയിന്റ് ഉയര്‍ന്നു

sensex-up

മുംബൈ: തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ ചെറിയ നേട്ടം. സെന്‍സെക്‌സ് 236
പോയിന്റ് 34,242ലും നിഫ്റ്റി 70 പോയിന്റ് ഉയര്‍ന്ന് 10,525ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ലുപിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ബജാജ് ഓട്ടോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എസ്ബിഐ, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, എച്ച്പിസിഎല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

Top