സെന്‍സെക്‌സ് 90 പോയിന്റ് നേട്ടത്തില്‍ തുടങ്ങിയെങ്കിലും താമസിയാതെ നഷ്ടത്തിലായി

sensex

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 90 പോയിന്റ് ഉയര്‍ന്ന് 33,971ലും നിഫ്റ്റി 21 പോയിന്റ് നേട്ടത്തില്‍ 10,423ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയാണ് ആദ്യവ്യാപാരത്തില്‍ നഷ്ടത്തിലായത്.

ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, നാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എല്‍ആന്റ്ടി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്പനി തുടങ്ങിയവ നേട്ടത്തിലാണ്.

Top