സെന്‍സെക്‌സ് 59 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചിക നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 59 പോയിന്റ് നേട്ടത്തില്‍ 33195ലും നിഫ്റ്റി 13 പോയിന്റ് ഉയര്‍ന്ന് 10,168ലുമാണ് വ്യാപാരം നടക്കുന്നത്.

ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ലുപിന്‍, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, സിപ്ല, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വിപ്രോ, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top