ഐടിസി ഓഹരി വിലയിടിവ് ; എല്‍ഐസിക്ക് നഷ്ടം 7000 കോടി

ന്യൂഡല്‍ഹി: ഐടിസി ഓഹരിയുടെ വില 15 ശതമാനം താഴ്ന്ന് ഓഹരി മൂല്യത്തിലുണ്ടായ ഇടിവില്‍ വ്യാപാരം ആരംഭിച്ച് ആദ്യ അര മണിക്കൂറില്‍ എല്‍ഐസിക്ക് നഷ്ടമായത് 7000 കോടി രൂപ.

രാജ്യത്തെ മൊത്തം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇതുമൂലമുണ്ടാകുന്ന നഷ്ടം 10,000 കോടിയില്‍ അധികമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ഐസിയുടെ കൈവശമുള്ള ഐടിസിയുടെ ഓഹരി 16.29 ശതമാനമാണ്. നാല് വര്‍ഷം മുമ്പുള്ള ഓഹരി വിഹിതം 12.63 ശതമാനമായിരുന്നു എങ്കില്‍ 2016 ജൂണില്‍ അത് 14.34 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.

സിഗരറ്റിന് വീണ്ടും സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതാണ് ഐടിസിയുടെ ഓഹരി വിലയെ പ്രതികൂലമായി ബാധിച്ചത്.

Top