ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 201 പോയിന്റ് ഉയര്‍ന്നു

Sensex

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ ആശ്വസം. സെന്‍സെക്സ് 201 പോയന്റ് ഉയര്‍ന്ന് 36,679ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തില്‍ 10,871ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 181 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം, ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, ഫാര്‍മ, ഊര്‍ജം, ഇന്‍ഫ്ര ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എഫ്എംസിജി, ഐടി തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കി.

ബ്രിട്ടാനിയ, മാരുതി സുസുകി, ഒഎന്‍ജിസി, യുപിഎല്‍, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികകളും നഷ്ടത്തിലാണ്. എന്നാല്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, എച്ച്പിസിഎല്‍, ഗ്രാഫൈറ്റ് ഇന്ത്യ, ഐഒസി, ബിപിസിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Top