തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

Sensex gains

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 250.47 പോയന്റ് നേട്ടത്തില്‍ 32,432.69ലും നിഫ്റ്റി 71.10 പോയന്റ് ഉയര്‍ന്ന് 10,167.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഉച്ചയ്ക്കുശേഷത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സ് 300 പോയന്റ് കുതിച്ചിരുന്നു. നിഫ്റ്റി എക്കാലത്തെയും റെക്കോഡായ 10,181.10ലുമെത്തിയിരുന്നു.

ബിഎസ്ഇയിലെ 1304 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1423 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എന്‍എസ്ഇയിലെ എഴുപതോളം ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി

ടാറ്റ ടെലിസര്‍വീസിന്റെ ഓഹരി വില ഒമ്പത് ശതമാനവും ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ വില രണ്ട് ശതമാനവും ഭാരതി ഇന്‍ഫ്രടെലിന്റെ ഓഹരി വില മൂന്ന് ശതമാനവും ഉയര്‍ന്നു.

ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയവ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, വിപ്രോ, എല്‍ആന്റ്ടി, ഐടിസി, മാരുതി സുസുകി, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top