ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 175 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 175 പോയന്റ് ഉയര്‍ന്ന് 38282ലും നിഫ്റ്റി 40 പോയന്റ് നേട്ടത്തില്‍ 11354ലിലുമെത്തി. ബിഎസ്ഇയിലെ 814 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 458 ഓഹികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, എച്ച്ഡിഎഫ്സി, സിപ്ല, ബജാജ് ഓട്ടോ, യുപിഎല്‍, റിലയന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഐഒസി, ഗ്രാസിം, ബിപിസിഎല്‍, ഗെയില്‍, കോള്‍ ഇന്ത്യ, എച്ച്സിഎല്‍ ടെക്, പവര്‍ ഗ്രിഡ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top